മംഗളൂരു: യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ആറു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം 21 ആയി. എല്ലാവരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. കേരള രജിസ്ട്രേഷനുകളിലുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയത്. കൂടുതല്‍ അന്വേഷണണങ്ങള്ക്ക് പൊലീസ് സംഘം കാസര്‍കോട് എത്തും. അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ കമാന്‍ഡോ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
Discussion about this post