കുമളി: കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് രാത്രി ഉരുൾപൊട്ടിയത്. തുടർന്ന്, 25 വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു.
വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ വീട്ടിനുള്ളിൽ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ടു. ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. മുത്തുരാജ്, ഭാര്യ അനിത, മൂന്നു വയസുള്ള മകൻ, മുത്തുരാജിന്റെ മാതാവ് എന്നിവരാണ് ഒഴുക്കിൽപെട്ടത്.
Discussion about this post