കോട്ടയം: പാർട്ടി കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുര(78) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയോടെ മരിച്ചത്.
കടപ്ലാമറ്റത്ത് പാർട്ടി ഓഫീസിൽ നടന്ന കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി യോഗത്തിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്നാണ് ജോയ് കല്ലുപുര കുഴഞ്ഞുവീണത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കേരള കോൺഗ്രസ് എം നേതാക്കളിൽ നിന്ന് ജോയ് കല്ലുപുരയ്ക്ക് മാനസീക പീഡനം നേരിട്ടുവെന്ന് ആരോപിച്ച് ഭാര്യ ലിസമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുളളവർക്കും ഇവർ പരാതി നൽകിയിരുന്നു.
കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1980 മുതൽ കടപ്ലാമറ്റം പഞ്ചായത്ത് അംഗമാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നിട്ടുണ്ട്. ബുധനാഴ്ചയാണ് സംസ്കാരം.
മൃതദേഹം ചൊവ്വാഴ്ച കടപ്ലാമറ്റത്ത് എത്തിക്കും പഞ്ചായത്ത് ഓഫീസിലും വയലാ ജംഗ്ഷനിലും പൊതുദർശനവും ഒരുക്കിയിട്ടുണ്ട്.
Discussion about this post