ഡല്‍ഹി: ബി.സി.സി.ഐ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ഷെഹരിയാന്‍ ഖാന് കത്തയച്ചു. ഡിസംബറില്‍ യു.എ.ഇയില്‍ പരമ്പരക്ക് തയ്യാറാണോ എന്ന കാര്യം വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.
ബി.സി.സി.ഐയുടെ സമീപനത്തില്‍ നിരാശയുണ്ടെന്നും ബി.സി.ഐ ക്ഷണിച്ചിട്ടാണ് ഇന്ത്യയില്‍ വന്നതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞയാഴ്ച മുംബൈയില്‍ വെച്ച് നടത്താനിരുന്ന ബി.സി.സി.ഐ ചര്‍ച്ച ശിവസേനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
അതിന് പിറകെ പാക് അംപയറെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ നിന്ന് ബി.സി.സി.ഐ പിന്‍വലിച്ചിരുന്നു.
Discussion about this post