സാന്‍ഫ്രാന്‍സിസ്കോ: അത്യാധുനിക പദ്ധതികള്‍ ആവിഷ്കരിച്ച ഗൂഗിളിന്റെ അടുത്ത പദ്ധതിയാണ് ടൈം മെഷീന്. പ്രോജക്ട് ഫഌക്സ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ ഭാവിയിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന അതിവേഗ കാപ്സ്യൂള്‍ നിര്‍മ്മിക്കുന്നുവെന്നാണ് സൂചന.
ഗൂഗിളിന്റെ ട്വിറ്റര്‍ പേജില്‍ ‘ജിമെയിലിന്റെ 15 പുതിയ തീമുകള്‍ കാണു’ എന്ന സന്ദേശത്തിന്റെ കൂടെ നല്‍കിയിരിക്കുന്ന ലിങ്കാണ് ഈ പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. പുതിയ പദ്ധതിയെക്കുറിച്ച് അബദ്ധത്തില്‍ പുറത്ത് വിട്ട ലിങ്കാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും വെറുതെ കളിപ്പിക്കാന്‍ ചെയ്തതാണെന്നാണ് പല ശാസ്ത്രജ്ഞരുടെയും നിഗമനം.
ലിങ്ക് തുറക്കുമ്പോള്‍ കിട്ടുന്ന പേജില്‍ പദ്ധതി അതീവ രഹസ്യമാണെന്നാണ് ആദ്യം പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് ഫഌക്സ് എന്താണെന്നും അതിന്റെ സാങ്കേതികമായ വിശദീകരണങ്ങളും പദ്ധതി രൂപരേഖയുമാണ് കൊടുത്തിരിക്കുന്നത്. 2016 പകുതിയോടെ 88 പബ്ലിക് ടെസ്റ്റ് ഫ്ളൈറ്റുകള്‍ ചെയ്യാനാകുമെന്നും പ്രോജക്ട് ഫഌക്സ് ടീം അവകാശപ്പെടുന്നു. സ്റ്റെയ്ന്‍ലസ് സ്റ്റീല്‍, ഫൈബര്‍ ഗ്ലാസ്, ടങ്സ്റ്റണ്‍ ഫിലമെന്റ് വയര്‍ തുടങ്ങിയ പ്രോട്ടോടൈപ്പിന് ആവശ്യമായ സാമഗ്രികളുടെയും ലിസ്റ്റ് കൊടുത്തിട്ടുണ്ട്.
Discussion about this post