ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഇനി ഏകദേശം 2 ട്രില്ല്യന്‍ പബ്ലിക് പോസ്റ്റുകള്‍ വരെ സെര്‍ച്ച് ചെയ്യാന്‍ സാധിക്കും. ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏതാനും വാക്കുകള്‍ സെര്‍ച്ച് ചെയ്താല്‍ അതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ മുതല്‍ സുഹൃത്തുകളുടെ പേജിലെ അതുമായി ബന്ധപ്പെട്ട ലിങ്കുകള്‍ വരെ ലഭിക്കും.
ഫേസ്ബുക്ക് മുന്‍പ് അവതരിപ്പിച്ച ഗ്രാഫ് സെര്‍ച്ചില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. പുതിയ ആപ്ലിക്കേഷന്‍ എന്നതിനപ്പുറം സെര്‍ച്ച് എഞ്ചിന് കൂടുതല്‍ മികച്ചതാക്കുന്നതിന് വേണ്ടിയാണ്് ഈ സംവിധാനം അവതരിപ്പിക്കുന്നതെന്നാണ് ഫേസ്ബുക്കിന്റെ വാദം.
2013 ല്‍ സ്റ്റാറ്റസ് അപ്ഡേഷന്, ഫോട്ടോ ക്യാപ്ഷന്‍, കമ്മന്റുകള്‍ എന്നിവ ഉപയോഗിച്ച് ഗ്രാഫ് സെര്‍ച്ച് വിപുലീകരിച്ചപ്പോള്‍ നീണ്ട വാക്യങ്ങളുപയോഗിച്ചായിരുന്നു സെര്‍ച്ച് സാധ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് മൂന്ന് വാക്കുകളില്‍ തന്ന ആവശ്യമായ വിവരങ്ങള്‍ ലഭിക്കും.
Discussion about this post