ബിജാപൂർ ; ഛത്തീസ്ഗഡിലെ ബിജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം . അവധിക്ക് ബീജാപൂരിലെ തന്റെ ഗ്രാമത്തിലേക്ക് എത്തിയ സൈനികനെ ഭീകരർ കൊലപ്പെടുത്തി.ബിജാപൂർ ജില്ലയിലെ മിർതൂരിൽ താമസിക്കുന്ന കോൺസ്റ്റബിൾ ആശാറാം കാഡ്തിയാണ് കൊല്ലപ്പെട്ടത്.
ജോലിസ്ഥലമായ രാജ്നന്ദ്ഗാവിൽ നിന്ന് അവധിക്ക് അദ്ദേഹം തന്റെ ഗ്രാമമായ മിർത്തൂരിലേക്ക് എത്തിയതായിരുന്നു. ഇതിനിടെ ക്ഷേത്ര പരിസരത്ത് വെച്ച് കമ്യൂണിസ്റ്റ് ഭീകരർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സൈനികന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു . സൈനികൻ മരിച്ചെന്ന് കരുതിയാണ് ഭീകരർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടത് .
ഓടിയെത്തിയ നാട്ടുകാരാണ് ആശാറാമിനെ നെൽസൊനാര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയത്. അവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ജഗദൽപൂരിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . 15 ദിവസം മുമ്പ് ഇവിടെ പെഗ്ഡപള്ളി വനത്തിൽ പോലീസും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കോബ്ര യൂണിറ്റിലെ ഒരു ഹെഡ് കോൺസ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റിരുന്നു
Discussion about this post