യുഎസിലെ അറ്റ്‌ലാന്റയില്‍ ഹൗസിങ് മേഖലയിലുണ്ടായ വെടിവയ്പില്‍ തോക്കുധാരി ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുട്ടികള്‍ക്കു പരുക്കുണ്ട്. പാദേശിക സമയം വൈകീട്ട് മൂന്നു മണിക്കായിരുന്നു സംഭവം.
തോക്കുമായി എത്തിയ അക്രമി മുന്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡഗ്ലസ് കൗണ്ടി പൊലീസ് മേധാവി ലഫ്. ഗ്ലെന്‍ ഡാനിയേല്‍ പറഞ്ഞു. അതിനുശേഷം അക്രമി സ്വയം വെടിവച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. കൊല്ലപ്പെട്ടവരും അക്രമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
അക്രമിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post