മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഭാര്യ പ്രിസില്ല ചാനും ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും ഒരുമിച്ചു ചേര്‍ത്തുള്ള പാഠ്യപദ്ധതിയെ പ്രോല്‍സാഹിപ്പിക്കുന്ന സ്കൂളിനു തുടക്കമിടാനൊരുങ്ങുകയാണ്. സിലിക്കണ്‍ വാലിയ്ക്കു സമീപത്തായിരിക്കും ‘ദി പ്രൈമറി സ്കൂള്‍’ നിര്‍മിക്കുക.
സിലിക്കണ്‍ വാലിക്ക് സമീപത്തെ ഈസ്റ്റ് പലോ ആള്‍ട്ടോ നഗരത്തിലാണ് സ്കൂള്‍ ആരംഭിക്കുക. സമ്പന്നര്‍ താമസിക്കുന്ന പലോ ആള്‍ട്ടോയ്ക്കും ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള ടെക്നോഭീമന്മാര് നിറഞ്ഞ മെന്ലോപാര്ക്കിനും ഇടയിലായിട്ടാണ് ഈസ്റ്റ് പലോ ആള്‍ട്ടോ.
കുറ്റകൃത്യങ്ങള്‍ക്കും ക്രിമിനലുകള്‍ക്കും ഒപ്പം ദാരിദ്ര്യത്തിനും കുപ്രസിദ്ധി നേടിയ സ്ഥലംമാണ്. ഡോക്ടറായ പ്രിസില്ല ഇവിടത്തെ കുട്ടികള്‍ക്കു വേണ്ടി ക്ലാസുകളും മറ്റും സംഘടിപ്പിച്ചിരുന്നു. ഒപ്പം പ്രദേശത്തെ ക്ലിനിക്കുമായി സഹകരിച്ച് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായുള്ള മെഡിക്കല്‍ ക്യാംപുകളും നടത്തി. അങ്ങനെയാണ് വിശപ്പും ആരോഗ്യമില്ലായ്മയും കുരുന്നുകളുടെ പഠനത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്നു നേരിട്ടു മനസിലായത്. തുടര്‍ന്നാണ് സുക്കര്‍ബെര്‍ഗുമായി ചേര്‍ന്ന് ആരോഗ്യസംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യമുള്ള പഠനരീതിക്ക് തുടക്കമിടുന്നതും.
700 കുട്ടികളെയും അവരുടെ കുടുംബത്തെയും ഉള്‍പ്പെടുത്തിയായിരിക്കും സ്കൂളിന്റെ ആരംഭം. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രമല്ല കുടുംബാംഗങ്ങള്‍ക്കു വേണ്ട സഹായവും നല്‍കും. അതും എല്ലാം സൗജന്യമായി. www.theprimaryschool.org എന്ന വെബ്സൈറ്റില്‍ സ്കൂളിലേക്കുള്ള അധ്യാപക തസ്തികകളിലേക്ക് അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്
Discussion about this post