ഡല്‍ഹി: ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗിന്റെ യോഗംത്തില്‍ കേ്ന്ദ്രത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശം.
കൃത്യമായ ആശയവിനിമയം നടത്താതെയാണ് യോഗം വിളിച്ചു ചേര്‍ത്തതെന്ന് ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വിമര്‍ശിച്ചു. യോഗത്തെ കുറിച്ച് അഞ്ചാം തീയതി മാത്രമാണ് അറിഞ്ഞത്. ബജറ്റിന് മുന്നോടിയായി നടത്തുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചില്ല. ഏറ്റവും കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും ലഭിക്കേണ്ടതായിരുന്നു. കൂടാതെ കേന്ദ്രത്തിന്റെ പല പദ്ധതികളെക്കുറിച്ചും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
Discussion about this post