മാരാമണ്‍: ധനമന്ത്രി കെ.എം. മാണിക്കു പിന്തുണയുമായി മാര്‍ത്തോമ്മ സഭ മേലധ്യക്ഷന് ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത രംഗത്തെത്തി. ഏതു വ്യക്തിക്കെതിരേയും ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാമെന്ന സ്ഥിതിയിലേക്കു നമ്മുടെ സമൂഹം മാറിയിരിക്കുകയാണെന്നും മെത്രാപോലീത്ത പറഞ്ഞു. 120-ാമതു മാരാമണ്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ത്തോമ അധ്യക്ഷന്‍.
തെളിവുകള്‍ ഇന്നു നല്‍കാം നാളെ നല്‍കാം എന്നു പറഞ്ഞു ആരോപണവിധേയനായ വ്യക്തിയെ സമൂഹത്തിനു മുന്നില്‍ അപമാനിക്കുന്നതു തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തുടങ്ങിയവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post