കാഞ്ഞങ്ങാട്: മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിൻറെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കടക്കാരൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഹൊസബെട്ടു പാണ്ഡ്യാൽ റോഡിലെ ഷാരിഖ് ഫർഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാൽ സ്വദേശിയായ മരപ്പണിക്കാരൻ പൂവപ്പയുടെ
മൊബൈലാണ് ഫർഹാൻ തട്ടിയെടുത്തത്. എന്നാൽ ലോക്ക് ഉണ്ടായിരുന്നതിനാൽ ഫോൺ ഉപയോഗിക്കാൻ സാധിച്ചില്ല.
ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാൻറെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഓടിയെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഹർഹാൻ കുറ്റം സമ്മതിച്ചു.
Discussion about this post