ഡല്‍ഹി: മൊബൈല്‍ ഫോണ്‍ സംഭാഷണത്തിനിടെ കോള്‍ നിലച്ചാല്‍ സേവനദാതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവിനെതിരെ ടെലികോം കമ്പനികള്‍ രംഗത്ത്. ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും ഇത് ഫോണ്‍ ചാര്‍ജ്ജ് വര്‍ധയ്ക്ക് കാരണമാകുമെന്നുമാണ് കമ്പനികളുടെ വാദം.
ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ട്രായ് ചെയര്‍മാനെ കാണുമെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു. ഫോണ്‍ വിളികള്‍ ഇടയ്ക്ക് മുറിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നു.
Discussion about this post