വിയന്ന: അഭയാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കാന്‍ സ്ലോവേനിയ അതിര്‍ത്തിയില്‍ ഭിത്തി നിര്‍മ്മിക്കുമെന്ന് ഓസ്ട്രിയ. ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍നര്‍ ഫെയ്മാനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.
ക്രൊയേഷ്യയുമായുള്ള അതിര്‍ത്തി ഹംഗറി അടച്ചതോടെയാണ് അഭയാര്‍ത്ഥികള്‍ യാത്രാ ദൈര്‍ഘ്യമേറിയ സ്ലോവേനിയ തെരഞ്ഞെടുക്കുന്നത.് സിറിയന്‍ അഭയാര്‍ത്ഥികളെ ജര്‍മ്മനി സ്വാഗതം ചെയ്തിട്ടുള്ളതിനാല്‍ ഓസ്ട്രിയയില്‍ എത്തിയ പലരുടെയും ലക്ഷ്യം ജര്‍മ്മനിയാണ്.
അഫ്ഗാന് അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരെയും അവരുടെ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് ജര്‍മ്മനി തീരുമാനമെടുത്തതോടെയാണ് ഓസ്ട്രിയയും ന്ലപാട് വ്യക്തമാക്കിയത്.
Discussion about this post