ഡല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സ്വതന്ത്ര സംഘടനയായ ഫ്രീഡം ഹൗസിന്റേതാണ് റിപ്പോര്‍ട്ട്.
2 പോയിന്റ് മെച്ചപ്പെടുത്തി 40ല്‍ എത്തി ഇന്റര്‍നെറ്റ് സ്വാതന്ത്രത്തില്‍ ഇന്ത്യയുടെ സ്കോര്‍. കഴിഞ്ഞ വര്‍ഷം 42 ആയിരുന്നു. കുറഞ്ഞ സ്കോറാണ് ഇന്റര്‍നെറ്റ് സ്വാതന്ത്രത്തെ സൂചിപ്പിക്കുന്നത്. ലോകത്താകെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പും മറ്റും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നേട്ടം.
റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാലയളവില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ യു.എസിനും ചൈനയ്ക്കും പിന്നില്‍ മൂന്നാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം, കൃത്യനിര്‍വ്വഹണത്തില്‍ കാര്യമായ പുരോഗതിയും കാണാനായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റര്‍നെറ്റ് ഉപയോഗത്തിന് മേല്‍ അനധികൃതമായ ഒരു കടന്നുകയറ്റവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം ഇന്ത്യന്‍ നിയമങ്ങള്‍ ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post