ലഖ്നൗ: മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എട്ട് മന്ത്രിമാരെ പുറത്താക്കി. അഞ്ച് കാബിനറ്റ് മന്ത്രിമാരെയും മൂന്ന് സഹമന്ത്രിമാരെയുമാണ് പുറത്താക്കിയത്. 60 അംഗ മന്ത്രിമാരാണ് സമാജ് വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവ് സര്‍ക്കാരിലുള്ളത്.
മന്ത്രിസഭാ വിപുലീകരണത്തിന്റെ മുന്നോടിയായി അഖിലേഷ് യാദവ് കഴിഞ ദിവസം ഗവര്‍ണര്‍ രാം നായികിനെ കണ്ടിരുന്നു. മന്ത്രിസഭാ പുന:സംഘടന നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മാറ്റിവെയ്ക്കുകയായിരുന്നു.
Discussion about this post