ലോക ക്രിക്കറ്റില്‍ ഇന്ത്യ -പാക് യുദ്ധത്തിന് ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നതിനിടയില്‍ പാക്കിസ്ഥാനെ കളിയാക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരസ്യം.
പിന്നിട്ട എല്ലാ ലോകകപ്പുകളിലും പാക്കിസ്ഥാന്‍ ആരാധകന്‍ ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പടക്കവുമായി എത്തുന്നതാണ് പരസ്യത്തിന്റെ പ്രമേയം. ഒരോ തവണയും പാക്കിസ്ഥാന്‍ തോല്‍ക്കുന്നതോടെ പടക്കം പൊട്ടിക്കാനാവാതെ പടക്കം അടുത്ത തവണക്കായി കാത്തുവെയ്ക്കുകയാണ്. ഒടുവില്‍ 2011ല്‍ പിതാവ് വങ്ങി സൂക്ഷിച്ചുവച്ച പടക്കവുമായി മകനാണ് എത്തുന്നത്. എന്നാല്‍ അപ്പോഴും വിജയം പാക്കിസ്ഥാനില്‍ നിന്നും അകന്നുനിന്നു. നിരാശയോടെ ഇരിക്കുന്ന അച്ഛനും മകനും മാഞ്ഞുപോകുമ്പോള്‍ വീണ്ടും മറ്റൊരു ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങുകയായി.
ലോകകപ്പില്‍ ഒരിക്കലും പാക്കിസ്ഥാന് മുന്നില്‍ തോറ്റിട്ടില്ല എന്ന പെരുമ ഇത്തവണ നിലനിര്‍ത്താനാവുമോ എന്ന ആശങ്കയിലാണ് പക്ഷേ ഇന്ത്യന്‍ ആരാധകര്‍.
ഓസ്‌ട്രേലിയയിലെ ഫാസ്റ്റ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ പാക്ക് ബൗളിംഗ് നിരയെ നേരിടുക ഇന്ത്യയ്ക്ക് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post