ഇടുക്കി : ഇടുക്കിയിൽ ഏഴ് വയസുകാരനെ അതിക്രൂരമായി പീഡിപ്പിച്ച് അമ്മ. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിന് കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ചു. ഇടുക്കി കുമളിക്കടുത്തുളള അട്ടപ്പള്ളത്താണ് സംഭവം നടന്നത്. കുഞ്ഞിന്റെ കണ്ണിൽ മുളകുപൊടി തേച്ചതായും സംശയമുണ്ട്.
കുട്ടിയുടെ കൈമുട്ടിനും കാൽമുട്ടിനും താഴെ പൊള്ളിയിട്ടുണ്ട്. രണ്ട് കൈകളിലും പൊള്ളലേറ്റു. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിനാണ് ഈ ക്രൂരത. മുൻപും പലതവണ കുട്ടിയെ അമ്മ ഉപദ്രവിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. നാട്ടുകാരാണ് പഞ്ചായത്ത് മെമ്പറെയും അംഗനവാടി ടീച്ചറെയും ഈ വിവരം അറിയിച്ചത്. തുടർന്ന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ കുസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തത് എന്ന് അമ്മ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മയ്ക്കെതിരെ കേസ് എടുത്തത്. രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post