ആതന്‍സ്: ഗ്രീസിലെ സാമോസ് ദ്വീപില്‍ ബോട്ട് മുങ്ങി ആറുപേര്‍ കുട്ടികളടക്കം 11 അഭയാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ നവജാതശിശുക്കളാണ്. 15 പേരെ തീരരക്ഷാസേന രക്ഷപ്പെടുത്തി.
പത്തുപേരുടെ മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രീസിന് സമീപം അഭയാര്ഥിബോട്ടുകള് മുങ്ങി 60ലധികം പേരാണ് മരിച്ചത്.
വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ 22 പേര് മരിച്ചിരുന്നു. ഇവരില്‍ 17 പേര് കുട്ടികളായിരുന്നു.
ഈ വര്‍ഷം 5,80,125 പേര് ഇതുവരെ അഭയാര്‍ഥികളായി ഗ്രീസില്‍ എത്തിയെന്നാണ് കണക്ക്.
Discussion about this post