കൊച്ചി: ഹിന്ദു എക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ബിസിനസ് അവസരവും, തൊഴില്‍ സാധ്യതയും കണ്ടെത്തുന്നതിനും, അവരെ അതിന് സജ്ജരാക്കുന്നതിനും പുതിയ പദ്ധതി
രൂപീകരിക്കുന്നു. ചാണക്യ യുവകേന്ദ്ര എന്ന പേരില്‍ രൂപീകരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.
കുട്ടികളില്‍ ജീവിത വിജയം നേടുന്നതിനുള്ള വ്യക്തിത്വ വികാസം വളര്ത്തുന്നതുള്പ്പടെ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന പ്രസിഡണ്ട് രാഘവന് മേനോന് പറഞ്ഞു.
‘സ്ക്കൂള് കോളേജ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ് ജോലിക്ക് അപേകഷ അയക്കുവാനുള്ള യോഗ്യത മാത്രമേ നേടിത്തരുന്നുള്ളൂ. ജോലി നേടുന്നതിനുള്ള അഭിമുഖത്തില്‍ വിജയിക്കുന്നതിനോ ബിസിനസ് സ്ഥാപനം വിജയകരമായി നടത്തുന്നതിനോ ഇത് കാര്യമായി ഉപകരിക്കുന്നില്ല.’ ഇക്കാര്യം തിരിച്ചറിഞ്ഞ് ഹിന്ദു യുവാക്കള്‍ക്ക് കൃത്യമായ പരിശീലനം നല്‍കുകയാണ് ചാണക്യ യുവകേന്ദ്ര വിവിധ പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ആദ്യവര്‍ഷം കുറഞ്ഞത് 1000 പേര്‍ക്കെങ്കിലും തൊഴില്‍ സംരഭകത്തിനുള്ള സ്കില്‍ ട്രെയിനിംഗ് കൊടുക്കുന്നിനാണ് പദ്ധതിയിട്ടിരിക്കുന്നത്…ഫോറത്തിന്റെ വിവിധ ചാപ്റ്ററുകള്‍ വഴിയാണ് ഇത് നടപ്പിലാക്കുക.
നവംബര്‍ ആറിന് എറണാകുളം വൈറ്റില സരോവരം ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപിയുടെ യുപി നിയമസഭ ചീഫ് വിപ്പ് ഡോ.രാധാ മോഹന്‍ദാസ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും. വിജ്ഞാന് ഭാരതി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ എ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ബിജെപി ഡല്‍ഹി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി പുരുഷോത്തമന്, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി ശശികല ടീച്ചര്‍, എച്ച്ഇഎഫ് പ്രസിഡണ്ട് രാഘവന് മേനോന്, സ്്ഥാപക പ്രസിഡണ്ട് കെ.എ മോഹന്‍ദാസ്, കെ.കെ കര്ണന്, മനോജ് മേലേത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post