കശ്മീരിലെ യുവജനങ്ങളുടെ ഇന്ത്യ വിരുദ്ധമനോഭാവം മാറ്റാന്‍ ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ ബഞ്ച് രംഗത്ത്. ശ്രീനഗറിന് അന്‍പത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വില്ലേജുകളില്‍ നിന്നായി നാല് ഗ്രാമത്തലവന്മാര് മഞ്ചില്‍ ചേര്‍ന്നിരുന്നു. ഏതാണ്ട് എണ്ണായിരത്തോളം പ്രവര്‍ത്തകരാണ് കശ്മീരില്‍ എംആര്എമ്മിനുള്ളത്.
ഇക്കാര്യത്തില്‍ ആര്‍എസ്എസ് മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് എംആര്‍എം ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്സല് ചില ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആര്.എസ്.എസ് നേതാവും എം.ആര്.എം സ്ഥാപകനേതാക്കളിലൊരാളുമായ ഇന്ദ്രേഷ് കുമാര്‍ ചെയ്ത പ്രവര്‍ത്തികളുടെ ഗുണമാണ് ജമ്മുകാശ്മീരില്‍ എം.ആര്.എം ഇപ്പോഴനുഭവിക്കുന്നത്. അത് കൊണ്ടാണ് 2002 ല്‍ ആരംഭിച്ച സംഘടനയിലേക്ക് തൊട്ടടുത്ത വര്‍ഷം 25 ശതമാനം അംഗങ്ങള്‍
കാശ്മീരില്‍ നിന്ന് വന്നത്.
ഇന്ത്യയിലെ മുസ്ലിം, സമൂഹത്തിന്റെ ഇടയിലെ പാലമായി നിലനില്‍ക്കുന്ന സംഘടന എന്ന അവകാശപ്പെടുന്ന എം.ആര്.എം ഇതുവരെ 8000 പേരെയാണ് കാശ്മീരില്‍ നിന്ന് പാര്‍ട്ടിയിലേക്ക് ചേര്‍ത്തത്.
തോക്കുകള്‍ ഉപേക്ഷിച്ചത് പോലെ കാശ്മീരിലെ യുവാക്കള്‍ കല്ലുകളും ഉപേക്ഷിക്കണം. മുഖ്യധാരയിലേക്ക് അവര്‍ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്- എം.ആര്.എം ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്സല് പറഞ്ഞു.
2005 ലെ ഭൂകമ്പത്തിലും എം.ആര്.എമ്മിന് കാശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. റിലീഫ് പ്രോഗ്രാമിലൂടെ ആര്‍മിയെ കാശ്മീരിലെ ജീവിതങ്ങളെ മനസിലാക്കാന്‍ സഹായിച്ചു-അദ്ദേഹം പറഞ്ഞു.
Discussion about this post