@വിക്കിലീക്കസ്4ഇന്ത്യ എന്ന അക്കൗണ്ട് വ്യാജമാണെന്നും അത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും വിക്കിലീക്ക്സ് വ്യക്തമാക്കി. ഈ അക്കൗണ്ട് വിക്കിലീക്ക്സിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ അക്കൗണ്ടിന്റെ ഉള്ളടക്കം ഹിന്ദു മുസ്ലിം സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ളതുമാണ്.
പല അവകാശവാദങ്ങളോടെയാണ് വിഷയങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പറേഷന് കൗ എന്ന പ്രസ് കോണ്‍ഫറന്‍സ് നടന്നു, ആര്.എസ്.എസിനെ പിന്തുണച്ച മുസ്ലിം യുവാവ് കൊല്ലപ്പെട്ടു, യുവരാജ് സിങ് ദീപാവലി ദിനത്തില്‍ വിവാഹിതനാവുന്നു തുടങ്ങി വിവിധ വിഷയങ്ങള്‍ ആധികാരികതയോടെയെന്നോണം പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ചില കാമ്പിനറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ അതൃപ്തരാണ് എന്ന ഒരു ലേഖനത്തില്‍ പറയുന്നു.
Discussion about this post