ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കുന്ന പുതിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ് രണ്ട്. ലോകത്തെ തന്നെ വേഗമേറിയ ക്രൂയിസ് മിസൈല്‍ ഇന്ത്യയുടെ ആയുധശേഖരത്തിലെത്തുന്നതോടെ ലോകരാജ്യങ്ങളെല്ലാം ഇന്ത്യയെ തൊടാന്‍ ഒന്ന് പേടിക്കും.
ബ്രഹ്മോസ് രണ്ടിന്റെ ചില സവിഷേഷതകള്‍ നോക്കാം.
1-ലോകത്തിലെ ആദ്യ ഹൈപ്പര്‍സോണിക് മിസൈലാണ് ബ്രഹ്മോസ് രണ്ട്. ശബ്ദത്തെക്കാള്‍ അഞ്ചു മുതല്‍ ഏഴിരട്ടി വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഈ മിസൈല്‍.
2-മണിക്കൂറില്‍ 10,000 കിലോമീറ്റര്‍ വേഗമുണ്ട് ഈ ക്രൂയിസ് മിസൈലിന്- ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ ഇതിന്റെ വേഗം കണക്കാക്കിയിരിക്കുന്നത് മാക് 7 ആണ് (8,575 km/h; 5,328 mph; 2.3820 km/s).
3-ബ്രഹ്മോസ് രണ്ട് എന്ന് പേരിട്ടിരിക്കുന്ന മിസൈലിന്റെ സാങ്കേതിക പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങള്‍ നടന്നുവരികയാണ്.
4- അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ പേരിലായിരിക്കും മിസൈല്‍ അറിയപ്പെടുക.
6-ഇ പരീക്ഷണം വിജയിച്ചാല്‍ ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്കും റഷ്യയ്ക്കും ഒരുമിച്ച് സ്വന്തമാക്കാനാകും.
7-മണിക്കൂറില്‍ 3,000 കിലോമീറ്റര്‍ വേഗതയുള്ള ബ്രഹ്മോസ് ഒന്നിനെക്കാളും വലിപ്പം കുറഞ്ഞതാണ് ഹൈപ്പര്‍സോണിക്.
8-ബ്രഹ്മോസ് രണ്ട് എത്തുന്നതോടെ ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ നേട്ടമാകും അത്.
9-2017 ല്‍ ബ്രഹ്മോസ് രണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കപ്പല്‍, അന്തര്‍വാഹിനി, വിമാനം, മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നും ഇത് വിക്ഷേപിക്കാനാകും.
10-പരിധി കൂട്ടാനായാല്‍ ലോകത്ത് എവിടെയും മണിക്കൂറുകള്‍ക്കകം ബോംബിട്ട് ചുട്ടുചാമ്പലാക്കാന്‍ ഇതിന് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചിയില്‍നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ വിക്ഷേപണം വിജയകരമായി പരീക്ഷിച്ചിരുന്നു. 290 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് ബ്രഹ്മോസ് തകര്‍ത്തത്. ‘ആലപ്പി’ എന്നുപേരുള്ള ഡീകമ്മിഷന്‍ ചെയ്ത പഴയ കപ്പലായിരുന്നു ലക്ഷ്യം. ബ്രഹ്മോസിന്റെ 49-ാം പരീക്ഷണ വിക്ഷേപണമാണ് കഴിഞ്ഞദിവസം നടന്നത്.
Discussion about this post