വിയന്ന: അഭയാര്‍ത്ഥി നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഓസ്ട്രിയ. അഭയാര്‍ത്ഥി പ്രവാഹത്തില്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക അഭയം നല്കിയാല് മതിയെന്നാണ് തീരുമാനം.
പ്രവാസികളായെത്തുന്നവരെ മൂന്ന് വര്‍ഷത്തിന് ശേഷം അവരുടെ നാടുകളിലേക്ക തിരിച്ചയയ്ക്കുന്നതിനുള്ള ആലോചനകളാണ് നടക്കുന്നത്. അഭയാര്‍ത്ഥികളുടെ നാടുകളുമായി ബന്ധപ്പെട്ട ശേഷം അവിടത്തെ ആഭ്യന്തര പ്രശ്നം തീരുന്ന മുറയ്ക്ക് തന്നെ ഇവരെ തിരിച്ചയ്ക്കും ഇത് സംബന്ധിച്ച നിയമ നിര്‍മ്മാണം നടന്ന് വരികയാണെന്ന് ഓസ്ട്രിയ ചാന്‍സലര്‍ വെര്‍ണര്‍ ഫെയ്മാന്‍ പറഞ്ഞു.
Discussion about this post