തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയെന്നോണം കണ്ണൂരില്‍ വീണ്ടും എസ്ഡിപിഐ ലീഗ് സംഘര്‍ഷം.ഇന്ന് പുലര്‍ച്ചെയും രണ്ട് സ്ഥലത്ത് അക്രമം നടന്നു.അക്രമങ്ങളില്‍ പരിക്കേറ്റ് ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ മാരകായുധങ്ങളുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ മാര്‍ക്കറ്റിലേക്ക് ജോലിക്ക് പോവുകയായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകനായ കുടികികന്റവിടെ ഷര്‍ഫുദ്ദീനെ പതിനഞ്ചോളം വരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇയാള്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.
എസ്ഡിപിഐ പ്രവര്‍ത്തകരായ ഷൗക്കത്ത്, ഫൗസാദ്, റാഷിദ് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയെതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം തായത്തെരുവില്‍ യുഡിഎഫ് പ്രവര്‍ത്തകന്റെ കാര്‍ മുഖം മൂടി സംഘം തകര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള സംഘര്‍ഷമാണ് ആക്രമണങ്ങള്‍ക്ക് കാരണമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ നഗരപ്രദേശങ്ങളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post