സഹാറൻപൂർ: താടി വടിച്ചതിന് വിദ്യാർത്ഥികളെ പുറത്താക്കിയ ഇസ്ലാമിക സെമിനാരിയായ ദാറുൾ ഉലൂം ദിയോബന്ധിന്റെ നടപടിയെ ന്യായീകരിച്ച് പ്രമുഖ മതപണ്ഡിതൻ മൗലാന ഖാരി ഇസ്ഹാഖ് ഖോറ.
പ്രവാചകൻ മുഹമ്മദ് തന്റെ ജീവിതം ചെലവഴിച്ച രീതി മുസ്ലീങ്ങൾക്ക് ‘സുന്നത്ത്’ ആണെന്നും അതുപോലെ താടി വയ്ക്കുന്നതും ‘സുന്നത്ത്’ ആണെന്നും മുസ്ലീം പുരോഹിതൻ പറഞ്ഞു. താടി മുഷ്ടി നീളത്തിനപ്പുറം വളർന്നാൽ മാത്രമേ ട്രിം ചെയ്യാൻ കഴിയൂ. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതശൈലിയാണ് മുസ്ലീങ്ങൾ പിന്തുടരേണ്ടതെന്നും ഖോറ കൂട്ടിച്ചേർത്തു.
ഇസ്ലാമിൽ പുരുഷന്മാരോട് താടി ഒരു മുഷ്ടി നീളത്തിൽ സൂക്ഷിക്കാൻ ആവശ്യപ്പെടുന്നു. ഒരു മുഷ്ടിയിൽ താഴെ മുറിക്കുന്നത് നിയമവിരുദ്ധമാണ്, ഷേവ് ചെയ്യുന്നത് ഹറാമും വലിയ പാപവുമാണെന്ന് മൗലാന കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഇസ്ലാമിക സെമിനാരിയായ ദാറുൾ ഉലൂം ദിയോബന്ധ് താടി നീക്കം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ ഫത്വ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. താടിവടിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പസിനുള്ളിലേക്ക് പ്രവേശനം നൽകില്ലെന്നാണ് മുന്നറിയിപ്പ്. ദാറുൽ ഉലൂം എജ്യൂക്കേഷൻ ഡിവിഷൻ മേധാവി മൗലാന ഹുസ്സൈൻ അഹമ്മദ് ഹരിദ്വാരിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. നേരത്തെ ചിത്രങ്ങൾ എടുക്കുന്നതിനും അത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനും ദാറുൽ ഉലൂം ദിയോബന്ധ് പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Discussion about this post