മാറാട് കലാപവും അധ്യാപകന്റെ കൈവെട്ട് കേസും ഉയര്‍ത്തി ഇടത് ബുദ്ധിജീവികളുടെ കാപട്യം തുറന്ന് കാട്ടാന്‍ തീരുമാനം
ഡല്‍ഹി: മോദിസര്‍ക്കാരിനെതിരെ വികാരമുണര്‍ത്തി, അവാര്‍ഡുകള്‍ തിരിച്ചുനല്‍കി നേരിടാനുള്ള ബുദ്ധിജീവികള്‍ക്കെതിരെ ബി.ജെ.പി ദേശീയനേതൃത്വം ബദല്‍ കാമ്പയിന് തുടങ്ങി. മാറാട് മുതല്‍ കൈവെട്ടുവരെ കേരളത്തില്‍ മാര്‍ക്സിസ്റ്റുകളും മതമൗലികവാദികളും നടത്തിയ നൂറുകണക്കിന് നിഷ്ഠുരമായ ആക്രമണങ്ങള്‍ നിരത്തി, ഇത്തരം അവസരങ്ങളില്‍ അവാര്‍ഡുകള്‍ തിരിച്ചേല്പിക്കാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരികയാണ് കാമ്പയിന് കൊണ്ട് ബിജെപി ഉദ്ദേശിക്കുന്നത്. സിഖ് കൂട്ടക്കൊല, കശ്മീരിലെ അഭയാര്‍ത്ഥി പ്രശ്നം തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും ചര്‍ച്ചയാകേണ്ട വിഷയങ്ങളില്‍ ഇടതപക്ഷ ബുദ്ധി ജീവികള്‍ തുടരുന്ന നിസ്സംഗതയും ബിജെപി ചോദ്യം ചെയ്യുന്നു. സിനിമരംഗത്തുള്ളവരെയും, സാസ്ക്കാരിക രംഗത്തുള്ള പ്രമുഖരെയും അണി നിരത്തി ഇടത് ബുദ്ധിജീവികളുടെ പ്രചരണം തടയാനാണ് ബിജെപിയുടെ ലക്ഷ്യം.
അവാര്‍ഡ് വിവാദത്തില്‍ സംഘ്പരിവാറിനെയും മോദിസര്‍ക്കാറിനെയും പിന്തുണക്കുന്ന എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ലേഖനങ്ങളുടെ സമാഹാരം ഇന്നലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവും ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. ‘സത്യമറിയുക’ എന്നപേരിലുള്ള സമാഹാരം മോദിയെ എതിര്‍ക്കുന്ന ബുദ്ധിജീവികളുടെ കാപട്യം പുറത്ത് കൊണ്ടു വരുന്നതാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
തൊടുപുഴ ന്യുമാന് കോളേജ് അധ്യാപകന്റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദത്തെ എതിര്‍ക്കാതിരുന്ന ഇടത് സര്‍ക്കാര്‍ നയവും, കണ്ണൂരില്‍ കുട്ടികള്‍ക്ക് മുന്‍പിലിട്ട് അധ്യാപകനായ കെ.ടി ജയകൃഷ്ണനെ വെട്ടിക്കൊന്ന സംഭവവും, ടിപി ചന്ദ്രശേഖരന് വധവും ദേശീയ തലത്തില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടു വരികയാണ് ബിജെപി. ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്ന സമയത്ത് കേരളത്തിലെ ബുദ്ധിജീവികളെന്ന് കൊട്ടിഘോഷിക്കുന്നവര്‍ അന്ന് നിശ്ശബ്ദരും ഇപ്പോള്‍ അക്രമാസക്തരും ആയതെന്തുകൊണ്ടാണെന്ന് ബിജെപി നേതാക്കള്‍ ചോദിക്കുന്നു.
മാര്‍ക്സിസ്റ്റ് വിമതനേതാവ് ടി.പി. ചന്ദ്രശേഖരന് 2012ല്‍ ശരീരത്തില്‍ 52 വെട്ടുകളേറ്റാണ് കൊല്ലപ്പെട്ടത്. അന്നൊരു എഴുത്തുകാരനും അവാര്‍ഡ് തിരിച്ചുനല്‍കി പ്രതിഷേധിച്ചില്ല,
ഭരണകക്ഷിയുടെ സഹായത്തോടെ മതമൗലികവാദികള്‍ മാറാട് ബീച്ചിലെ എട്ടു മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയപ്പോള്‍ ആരും മുതലക്കണ്ണീര് ഒഴുക്കിയില്ല.
സ്വന്തം സഹോദരങ്ങളുടെ കൈവെട്ടിയപ്പോള്‍ എന്തുകൊണ്ട് അക്കാദമിക പണ്ഡിതരുടെ സ്വരമുയര്ന്നില്ലെന്നും അന്നെല്ലാം സ്വീകരണമുറികളില്‍ അവാര്‍ഡുകള്‍ കേടുപറ്റാതെ കിടന്നുവെന്നും ബി.ജെ.പി നേതാക്കള്‍ ചോദിച്ചു.
അനുപം ഖേറിനെ പോലുള്ള ദേശീയ ശ്രദ്ധയാകര്‍ഷിച്ച കലാകാരന്മാരെയും ബുദ്ധിജീവികളെയും രംഗത്തിറക്കി ഇടത്പക്ഷ ബുദ്ധിജീവികളുടെ കാപട്യം സമൂഹമധ്യത്തില്‍ തുറന്ന് കാണിക്കുകയാണ് ദേശീയ കാമ്പയിന് കൊണ്ട് ബിജെപി ഉദ്ദേശിക്കുന്നത്. കേരളത്തില്‍ മാധ്യമങ്ങള്‍ വഴി നടക്കുന്ന ബിജെപി സര്‍ക്കാര്‍ വിരുദ്ധ കാമ്പയിനുകളെയും മറ്റും ഗൗരവത്തോടെയാണ് ബിജെപി ദേശീയ നേതൃത്വം കാണുന്നത്.
Discussion about this post