തൊടുപുഴ ന്യുമാന് കോളേജ് അധ്യാപകന്റെ കൈവെട്ടിയെ കേസിലെ മുഖ്യപ്രതി കീഴടങ്ങി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് എം.കെ നാസര്‍
കീഴടങ്ങിയത്. അധ്യാപകന്റെ കൈവെട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തതത് നാസറാണ് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
പ്രൊഫസര്‍ ടി,ജെ ജോസഫിന്റെ കൈവെട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയാണ് നാസര്‍. നാലര വര്‍ഷം ഒളിവിലായ നാസറിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നാസര്‍ വിദേശത്തേക്ക് കടന്നതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും, താന്‍ നാട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കൈവെട്ടുകേസില്‍ 10 പ്രതികള്‍ക്ക് എന്‍ഐഎ എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മുഖ്യപ്രതികളെ സഹായിച്ച മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവും വിധിച്ചിരുന്നു. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന് പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈ വെട്ടിയെന്നാണ് കേസ്.
കുറ്റകൃത്യം നടത്തിയ ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദിന്, ഷാനവാസ്, കെ എ പരീത് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായ യൂനസ് അലിയാര്, ജാഫര്‍, കെകെ അലി, ഷജീര്‍, കെഇ കാസിം എന്നിവര്‍ക്കാണ് എട്ട് വര്‍ഷത്തെ തടവ് വിധിച്ചത്. പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റം തെളിഞ്ഞ അബ്ദുള്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവരാണ് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടത്. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 31 പേരില്‍ 13 പേര് കുറ്റക്കാരാണെന്ന് ഏപ്രില്‍ 30ന് കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ചുള്ള പ്രതികളുടെ അപ്പീലും, ശിക്ഷ കുറഞ്ഞ് പോയി എന്ന എന്‍ഐഎയുടെ ഹര്‍ജിയും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
Discussion about this post