മലപ്പുറം: ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കീ ബോർഡ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയതായി പരാതി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകൻ ടി വി സുരേഷാണ് പരാതി നൽകിയത്. സിപിഎം മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനെതിരെയാണ് പരാതി. ഇയാൾ രണ്ട് പേർക്കൊപ്പം ഓഫീസിലെത്തി ആക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ദേശാഭിമാനിയിൽ വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മിൽ ഫോണിൽ വാക്കു തർക്കമുണ്ടായി. അൽപ്പസമയത്തിനകം ബ്രാഞ്ച് സെക്രട്ടറി വിനയൻ മറ്റ് രണ്ട് പേരെയും കൂട്ടി ഓഫീസിലെത്തി സുരേഷുമായി വീണ്ടും വഴക്കിട്ടു. തുടർന്ന് ഓഫീസിലെ കമ്പ്യൂട്ടറിന്റെ കീ ബോർഡ് എടുത്ത് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
പോലീസിൽ വിവരം അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുരേഷ് പരാതിയിൽ പറയുന്നു. മഞ്ചേരി പോലീസിലാണ് സുരേഷ് പരാതി നൽകിയിരിക്കുന്നത്.
Discussion about this post