ഡല്‍ഹി: രാജ്യത്ത് എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നത് സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. തീവ്രവാദി ഗ്രൂപ്പുകളും വര്‍ഗീയ സംഘടനകളും നടത്തുന്ന അതിക്രമങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഇന്ത്യയില്‍ അതീവ ഗുരുതര പ്രശ്നമായി മാറിയിരിയ്ക്കുകയാണെന്നും മന്മോഹന് സിംഗ് പറഞ്ഞു.
ഒരു മതേതര ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ, ഭരണനയങ്ങളില്‍ മതം ഇടപെടാന്‍ പാടില്ല. വ്യക്തികള്‍ക്ക് ആശയങ്ങള്‍ പങ്ക് വയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില് മാത്രേമേ സംരഭകത്വവും മത്സരാധിഷ്ഠിത സ്വതന്ത്ര കമ്പോളവും പ്രോത്സാഹിപ്പിയ്ക്കാന്‍ കഴിയൂ എന്നും മന്മോഹന് സിംഗ് കൂട്ടിച്ചേര്‍ത്തു.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ 126ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങില്‍ പ്രസംഗിയ്ക്കുകയായിരുന്നു മന്മോഹന് സിംഗ്.
Discussion about this post