തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് മാവോയിസ്റ്റുകളുടെ തുറന്ന കത്ത്. സൈനികമായി അടിച്ചമര്‍ത്താം എന്നു കരുതുന്നത് വ്യാമോഹം മാത്രമാണ്. സര്‍ക്കാര്‍ നടത്തുന്നത് സൈനികവല്ക്കരണത്തിനുള്ള ശ്രമമാണെന്നും കത്തില്‍ പറയുന്നു.
ആദിവാസികളെ പ്രത്യേക റിക്ട്രൂട്ട്മെന്റ് വഴി പോലിസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നത് ആദിവാസികളോടുള്ള പ്രേമം കൊണ്ടല്ല. ആദിവാസികള്‍ക്ക് നേരെ ആദിവാസികളെ അണിനിരത്തി കൊല്ലാനും കൊള്ളാനും അവരെ ബലി കൊടുക്കുന്ന നയം ആര്‍ക്കുവേണ്ടിയുള്ളതാണ് ആദിവാസികളുടെ ദാരിദ്രം മുതലെടുത്തു നടത്തുന്ന പരീക്ഷണത്തിന്റെ നഷ്ടം ആദിവാസികള്‍ക്ക് തന്നെയാണെന്നും കത്തില്‍ പറയുന്നു.
മാവോയിസ്റ്റ് നേതാവ് രൂപേഷാണ് കത്തെഴുതിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന് അടക്കമുള്ള ഉന്നതരുടെ ബിനാമികളായ ക്വാറിയുടമകളും ആദിവാസികള്‍ക്ക് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ശക്തരായ ഭരണകൂട സേനകളുമായി ഏറ്റുമുട്ടുന്നതിന് ഗറില്ലാ യുദ്ധമുറയാണ് സ്വീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു.
രമേശ് ചെന്നിത്തലയുടെ ആദിവാസി കോളനി സന്ദര്‍ശനത്തെയും മാവോയിസ്റ്റുകള്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ആരെയും അറിയിക്കാതെ രഹസ്യമായി നടത്തിയ ധീരതപ്രവര്ത്തനത്തിനായി ധൂര്‍ത്തടിച്ച പണം ഉണ്ടായിരുന്നെങ്കില്‍ ആദിവാസി കോളനിയില്‍ ചെറിയ വികസനപ്രവര്‍ത്തനം നടത്താമായിരുന്നെന്നും കത്തില്‍ പറയുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാതെ കൂടുതല്‍ സേനാവിന്യാസങ്ങള്ക്കാണ് ഭാവമെങ്കില്‍ ചരിത്രം അങ്ങേക്ക് മാപ്പ് തരില്ല. ഒരു പോരാട്ടവും ആത്യന്തികമായി ഇല്ലാതാക്കപ്പെടില്ലെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
Discussion about this post