ഭുവനേശ്വര്‍: വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ പെട്ടെന്ന് പൊട്ടിയാല്‍ ഉണ്ടാകുന്ന അപകടം എങ്ങനെ ഒഴിവാക്കണമെന്ന് കണ്ടെത്തി രാജ്യത്തിന് പുറത്തേക്ക് എത്തിച്ച ഒഡീഷക്കാരുടെ കമ്പനിയ്ക്ക്് നാസയില്‍ നിന്ന് അവാര്‍ഡ് കിട്ടി.
ബഴ്സ്റ്റ് പ്രിവന്‍ഷന്‍ ആന്റ് പങ്ചര്‍ കുറേറ്റീവ് ടെക്നോളജി എന്ന ഈ പുതിയ വിദ്യ ഒഡീഷക്കാരനായ സമീര്‍ പാണ്ടയുടെ നേതൃത്വത്തിലുള്ള ടൈക്കീജൂനോ പദ്ധതിയുടെ ഭാഗമാണ്. ന്യൂയോര്‍ക്കിലെ നാസ ടെക് ബ്രീഫ് ക്രിയേറ്റീവിന്റെ 2015ലെ ഫ്യൂച്ചര്‍ ഡിസൈന്‍ മത്സരത്തിലെ ആദ്യപത്തിലാണ് പദ്ധതിയും സ്ഥാനം പിടിച്ചത്. നാസയുടെയും ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ആട്ടോമൊബൈല്‍ എഞ്ചിനീയേഴ്സിന്റെയും സംയുക്ത സംരംഭമാണ് നാസ ടെക് ബ്രീഫ് ക്രിയേറ്റീവ്.
ഈ ടെക്നോളജി ടയര്‍ പൊട്ടുന്നത് ഒഴിവാക്കുക മാത്രമല്ല, അത് പങ്ചറിന്റെ സാദ്ധ്യത കുറയ്ക്കുകയും വീല്‍ ബാലന്‍സിംഗില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുകയും ചെയ്യും. ഇന്ധനക്ഷമതയും വാഹനത്തിന്റെ ജീവിതകാലയളവും കൂട്ടുകയും ചെയ്യും. 2014ല്‍ ടയര്‍ പൊട്ടിയുണ്ടായ അപകടങ്ങളില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 3,371 പേരാണ്. പരിക്കേറ്റത് 9,?081 പേര്‍ക്കും.
അന്തര്‍ദേശീയ തലത്തിലെ മത്സരത്തില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള യുവശാസ്ത്ര പ്രതിഭകള്‍ പങ്കെടുത്തിരുന്നു. 32 കണ്ടുപിടിത്തങ്ങളുടെ പേരില്‍ എട്ടുടീമുകള്ക്കാണ് അവാര്‍ഡുകള്‍ കിട്ടിയത്. നവംബറില്‍ നാസ പുറത്തിറക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ 32ല്‍ ഒന്നായി ഒഡീഷക്കാരന്റെ കണ്ടുപിടിത്തവും ഇടംപിടിക്കും.
ഒഡീഷയിലെ സാമ്പല്‍പൂര്‍ ജില്ലയിലെ വി.എസ്.എസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ പി.എച്ച്.ഡിയ്ക്ക പഠിയ്ക്കുകയാണ് സമീര്‍. ഉദിത് ബോണ്ടിയ, കെ.എന്‍ പാണ്ട, സ്മിതിപര്ണ്ണ സത്പതി എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.
Discussion about this post