തിരുവനന്തപുരം: ലോകനാടക ദിനാഘോഷങ്ങളുടെ ഭാഗമായി നാട്യഗൃഹവും ഭാരത് ഭവനും സംയുക്തമായി ‘നാടകത്തിന്റെ മാറുന്ന മുഖങ്ങൾ‘ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംവാദവും സംഘടിപ്പിക്കുന്നു.
മാർച്ച് 22 ബുധനാഴ്ച വൈകീട്ട് 6.00ന് ഭാരത് ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത നാടക സംവിധായകനും, അധ്യാപകനും, ഗവേഷകനും, യൂറോപ്യൻ നാടകവേദിയിൽ വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഡോ: കെ എസ് ശ്രീനാഥ് വിഷയാവതരണം നടത്തും. കെ. പി കുമാരൻ, പ്രൊഫ: ചന്ദ്രമതി, പ്രൊഫ: അലിയാർ മുതലായവർ സംസാരിക്കുമെന്ന് നാട്യഗൃഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Discussion about this post