സൗത്ത് ആഫ്രിക്കയില്‍ നിന്നും തന്നെ കാണാനെത്തിയ ആരാധികയോട് മാപ്പു പറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചന്. ഞായറഴ്ചകളില്‍ മുംബൈയിലെ വീട്ടില്‍ തന്നെ കാണാനെത്തുന്ന ആരാധകര്‍ക്കായി ബിഗ് ബി സമയം മാറ്റിവെയ്ക്കാറുണ്ട്. അത്തരമൊരു അവസരത്തിനായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയതാണ് അംഗപരിമിതയായ യുവതി.
തന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വരികയാണെന്നും ബച്ചനെ കാണണമെന്നും എഴുതിയ ബോര്‍ഡുമായാണ് അവര്‍ എത്തിയത്. എന്നാല്‍ ആരാധകരുടെ തിക്കും തിരക്കും കാരണം അവര്‍ക്ക ബച്ചനെ കാണാന്‍ സാധിച്ചില്ല.
ഏറെ വൈകിയാണ് ബച്ചന് ഇക്കാര്യം അറിഞ്ഞത്. തുടര്‍ന്ന് കാണാന്‍ സാധിക്കാത്തതില്‍ അവരോട് മാപ്പ് പറയുന്നതായി ബച്ചന് തന്റെ ട്വിറ്ററില്‍ കുറിച്ചു. അവരെ കാണുന്നതിനായി തന്റെ കഴിവിന്റെ പരാമാവധി ശ്രമിയ്ക്കുമെന്നും ബച്ചന് ട്വിറ്ററില്‍ പറഞ്ഞു.
Discussion about this post