ഛത്തിസ്ഗഡില്‍ ബിജെപി വനിത നേതാവിനെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ അന്വേഷണം തുടരുന്നു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും, അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് റായ്പൂരില്‍ ബിജെപി മഹിള മോര്‍ച്ച നേതാവ് മാലതി ബാനര്‍ജി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബലോഡ ബസാര്ജില്ലയിലെ സര്‍ക്കാര്‍ സ്ക്കൂളിനകത്താണ് മൃതദേഹം കണ്ടെത്തിയത്.
മാലതി ബലാത്സംഗത്തിനിരയായതായി പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. രാത്രിയില്‍ കൊല്ലപ്പെട്ട മാലതിയുടെ മൃതദേഹം പിറ്റേദിവസം രാവിലെയാണ് കണ്ടെത്തിയത്.
ബിജെപി വനിത നേതാവിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ബലോഡ ബസാര്‍ എസ്പി അഭിഷേക് ഷാന്ദിയ അറിയിച്ചു
Discussion about this post