തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്നും, പിളര്‍പ്പ് ഉണ്ടാവില്ലെന്നും മന്ത്രി പി.ജെ. ജോസഫ്. ധനമന്ത്രി സ്ഥാനം താന്‍ ഏറ്റെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനവകുപ്പ് ആര്‍ക്കാണെന്ന കാര്യം കെ.എം. മാണിയാണു തീരുമാനിക്കേണ്ടത്. ധനവകുപ്പ് ഏറ്റെടുക്കില്ലെന്ന കാര്യം താന്‍ വ്യക്തിപരമായി എടുക്കുകയായിരുന്നു.
തനിക്കും തോമസ് ഉണ്ണിടായനുമൊപ്പം പി.ജെ. ജോസഫും രാജിവയ്ക്കണമെന്ന ആവശ്യം കെ.എം. മാണിയും മാണിയെ പിന്തുണയ്ക്കുന്നവരും ഉന്നയിച്ചെങ്കിലും ജോസഫ് വഴങ്ങിയിരുന്നില്ല. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം അദ്ദേഹം ശക്തമായി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പിളരുമോയെന്ന സാഹചര്യം ഉണ്ടായത്.
Discussion about this post