ഫേസ്ബുക്ക് ഉപേക്ഷിച്ചാല്‍ ജീവിതത്തില്‍ സന്തോഷം ഉണ്ടാകുമെന്ന് പഠനം. ഡെന്മാര്ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം തിങ്ക് താങ്ക് ഹാപ്പിനസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെട്ടത്.
1095 പേരെ രണ്ടു വിഭാഗമാക്കി തിരിച്ചായിരുന്നു പഠനം. സ്ഥിരമായി ഫേ്സ് ബുക്ക് ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ഉപയോഗിക്കാത്തവരില്‍ ഇത്തരം പ്രവണത കുറയുന്നതാണ് കണ്ടെത്തിയത്.
നിരന്തരമായ ഫേ്സ് ബുക്ക് ഉപയോഗത്തില്‍നിന്ന് മാറിനില്ക്കുന്നതുവഴി ചിലരില്‍ ഉണ്ടാകുന്ന വിഷാദം, ആകാംക്ഷ, അസൂയ എന്നിവ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ഇതു സമ്മര്‍ദം കുറച്ച് മാനസികമായ സന്തോഷത്തിലേക്ക് നയിക്കുമെന്നാണ് കണ്ടെത്തല്‍. ഫേസ്ബുക്കിലൂടെ മറ്റുള്ളവര്‍ക്ക് എന്തുപറ്റിയെന്നറിയാനുള്ള ആകാംക്ഷ പലപ്പോഴും ഒരാളുടെ സന്തോഷം കെടുത്തുന്നതായും കണ്ടെത്തി.
Discussion about this post