ചെന്നൈ: ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ തമിഴ്നാട്ടിലെ തീരപ്രദേശ ജില്ലകള്‍ ദുരിതത്തില്‍. മഴക്കെടുതിയില്‍ 48 പേര് മരിച്ചു. ശക്തമായ കാറ്റ് ദുരിതത്തിന്റെ തീവ്രത കൂട്ടി. കടലൂര്‍, നാഗപട്ടണം ജില്ലകളില്‍ കോടികളുടെ നാശമുണ്ട്. കടലൂര്‍ ജില്ലയില്‍ മാത്രം ഒരുലക്ഷം പേരെ മഴക്കെടുതി ബാധിച്ചു. കടലൂരില്‍ വീരാനം തടാകം തുറന്നതോടെ മിക്കവാറും പ്രദേശങ്ങള്‍ വെള്ളത്തിലാണ്.
വീടും കൃഷിയും വ്യാപകമായി നശിച്ചു. വൈദ്യുതി, കുടിവെള്ള വിതരണം നിലച്ചു. 30,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ധനമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ മന്ത്രിസംഘം കടലൂര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. കേന്ദ്ര ദുരന്തനിവാരണ സേനയുടെ സേവനം അഭ്യര്‍ഥിച്ചിട്ടുണ്ട്. മരിച്ച 19 പേര്‍ക്ക് ദുരിതാശ്വാസനിധിയില്‍നിന്ന് നാലുലക്ഷം രൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു. കേരള അതിര്‍ത്തിയോട് ചേര്‍ന്ന അണക്കെട്ടുകളില്‍ കഴിഞ്ഞമാസം അവസാനത്തോടെ ജലനിരപ്പ് സംഭരണശേഷിക്ക് അടുത്തത്തെിയിരുന്നു.
Discussion about this post