യാങ്കോണ്‍: അരനൂറ്റാണ്ടുകാലത്തെ സൈനിക ഭരണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മ്യാന്മറില് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ നൊബേല്‍ സമ്മാന ജേതാവായ ആങ് സാന്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍.എല്‍.ഡി)ക്ക് ഭൂരിപക്ഷം.
80 തമാനം സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി എന്‍.എല്‍.ഡി അധികാരമുറപ്പിച്ചു. 40 സീറ്റുകളുള്ള അധോസഭയിലേക്കും 224 അംഗ ഉപരിസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേ സമയം പാര്‍ട്ടി അധികാരത്തിലേറിയാലും ജനാധിപത്യ പ്രവര്‍ത്തകയായ സ്യൂചിക്ക് രാജ്യത്തെ പ്രസിഡന്റാകാന്‍ കഴിയില്ല. ഭരണഘടന പ്രകാരം വിദേശ പൗരത്വമുള്ള മക്കളുള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്ത് എത്താനാകില്ല. സ്യൂചിയുടെ രണ്ട് മക്കളും ബ്രിട്ടീഷ് പൗരന്മാരാണ്.
2011 മുതല്‍ അധികാരത്തിലുള്ള തൈന് സൈന്‍ ആയിരുന്നു സ്യൂചിയുടെ മുഖ്യ എതിരാളി. പട്ടാളത്തിന്റെ പിന്തുണയോടെയാണ് തൈന് അധികാരത്തില്‍ തുടരുന്നത്.
Discussion about this post