ജമ്മു: പാകിസ്ഥാനുമായുള്ള അനുരജ്ഞനം തന്റെ വലിയ സ്വപ്നങ്ങളിലൊന്നാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ്. ഇത് പി.ഡി.പി -ബി.ജെ.പി സര്‍ക്കാരിന്റെ പ്രധാന അജണ്ടകളിലൊന്നാണെന്നും അതേ സമയം ഏറെ ദൈര്‍ഘ്യമുള്ള പ്രക്രിയയായിരിയ്ക്കുമിതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ജമ്മുവില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നിലെ നിബന്ധനകളിലൊന്ന് തന്നെ ഇതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ പങ്ക് വഹിയ്ക്കാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും മുഫ്തി പറഞ്ഞു.
ശ്രീനഗറില്‍ നടന്ന പ്രധാനമന്ത്രിയുടെ റാലിയെക്കുറിച്ചും മുഫ്തി പ്രതികരിച്ചു. കാശ്മീരിന്റെ വികസനത്തെക്കുറിച്ചാണ് മോദി സംസാരിച്ചത്. പാകിസ്ഥാനുമായുള്ള അനുരഞ്ജനം സംബന്ധിച്ച് ആ റാലിയില്‍ മോദി ഒന്നും പറയാത്തതില്‍ തെറ്റില്ല. വാജ്പേയ് തുടങ്ങി വച്ച മാതൃക മോദിയും പിന്തുടരണമെന്നാണ് അഭിപ്രായം.-അദ്ദേഹം വ്യക്തമാക്കി.
Discussion about this post