മുംബൈ: ടിപ്പു സുല്‍ത്താനെ ശിവജിയോട് താരതമ്യപ്പെടുത്തിയ കര്‍ണാടക എഴുത്തുകാരന് ഗിരീഷ് കര്‍ണാട് മാപ്പ് പറയണമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് റാണെ. ഛത്രപതി ശിവാജിയെ ടിപ്പു സുല്‍ത്താനുമായി താരതമ്യം നടത്തിയ കര്‍ണാട് മാപ്പു പറഞ്ഞില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും റാണെ ഭീഷണി മുഴക്കി.
ടിപ്പു സുല്‍ത്താന്‍ ഹിന്ദുവായിരുന്നെങ്കില്‍ ഛത്രപതി ശിവജിയുടെ അതേ സ്ഥാനം ലഭിക്കുമായിരുന്നുവെന്ന കര്‍ണാടിന്റെ വാക്കുകളാണ് കോണ്‍ഗ്രസ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.
കര്‍ണാടകയില്‍ എന്തു സംഭവിച്ചുവെന്നതു തനിക്ക് പ്രശ്നമല്ല. മഹാരാജിനെ(ശിവാജി)തിരെ എന്തെങ്കിലും പറഞ്ഞാല്‍ വിവരമറിയു കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്കി. ഛത്രപതി ശിവാജിയെ ടിപ്പുവിനെപ്പോലെ ഒരാളുമായി താരതമ്യം ചെയ്യുന്നതു വലിയ തെറ്റാണെന്നും റാണെ പറയുന്നു.
്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതേഷ്.
Discussion about this post