തൃശൂർ: എല്ലാ മതവിഭാഗങ്ങളുടെ ഇടയിലും വർഗീയ സംഘടനകൾ ഉണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. എന്നാൽ മതങ്ങൾക്ക് ഇത്തരം സംഘടനകളുടെ ലക്ഷ്യമല്ല ഉള്ളത്. മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്ന ഒരു സമൂഹം രാജ്യാന്തര മാദ്ധ്യമത്തിലേക്ക് ഇവിടെ നിന്ന് പോകുന്നുണ്ട്. രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നും അവർ വെറുതെ പ്രചരിപ്പിക്കുകയാണ്. ബിജെപി അനുകൂലമായി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിൽ നിന്ന് ആളുകൾ എന്നെ വിളിക്കാറുണ്ട്. ഇവിടെ എന്താണ് നടക്കുന്നത്? ആളുകളെ കൊല്ലുകയാണോ? എന്നൊക്കെയാണ് അവർ ചോദിക്കുന്നത്. ഇന്ത്യ എന്ന് പറയുന്നത് വലിയൊരു രാജ്യമാണ്. അവിടെയും ഇവിടെയുമുള്ള അസ്വാരസ്യങ്ങൾ എല്ലായിടത്തും ഉണ്ടാകും. അങ്ങനെ ഉണ്ടായാൽ അത് വേണ്ടപ്പെട്ടവരെ അറിയിക്കുക. നിയമനടപടികളിലേക്ക് പോവുക. കന്യാസ്ത്രീകളെ ഉപദ്രവിച്ച പ്രതിഷേധത്തിൽ ഞാനും പങ്കെടുത്തിരുന്നു.
കന്യാസ്ത്രീകളെ ആക്രമിച്ചത് വ്യാജ ഐഡിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി പ്രവർത്തിക്കുന്ന ആളുകളാണെന്ന വിവരം നാല് ദിവസം കഴിഞ്ഞാണ് പുറത്ത് വരുന്നത്. എഅവരെ പിടിച്ച് കഴിഞ്ഞപ്പോൾ അവർ വിഎച്ച്പി ഒന്നും ആയിരുന്നില്ല. എല്ലാ മതങ്ങളിലും വർഗീയ സംഘടനകൾ ഉണ്ട്. ആ സംഘടനകളുടെ ലക്ഷ്യമല്ല മതത്തിന്റെ ലക്ഷ്യമെന്നും” അദ്ദേഹം പറഞ്ഞു.
Discussion about this post