കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി, ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊർണൂരിൽ എത്തിച്ച് തെളിവെടുക്കും.ഷാറൂഖ് 3 കിലോമീറ്റർ അപ്പുറത്തുള്ള പെട്രോൾ ബങ്കിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.
ഷാറൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുലർച്ചെ നാലുമണിക്ക് ഷൊർണൂരിൽ ട്രെയിന് ഇറങ്ങിയ ഷാറൂഖ് വൈകുന്നേരം 7 മണി വരെ സമയം ചെലവഴിച്ചതിനെ പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. റെയിൽവേ സ്റ്റേഷന് 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നേരത്തെ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
Discussion about this post