ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ നൂറനാട് ആദിക്കാട്ടുകര മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ മോഷണം. ദേവിക്ക് ചാർത്തിയിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. വിഗ്രഹത്തിൽ ആടയാഭരണങ്ങൾ ചാർത്തിയിരിക്കുകയായിരുന്നു. മേൽശാന്തി ഇന്ന് പുലർച്ചെ പൂജകൾക്കായി എത്തിയപ്പോൾ ശ്രീകോവിൽ തുറന്ന നിലയിൽ കിടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലായത്.
രണ്ട് മാസം മുൻപ് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 40,000 രൂപ കവർന്നിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെയാണ് മോഷണം നടന്നിരിക്കുന്നത്. മേൽശാന്തി ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Discussion about this post