പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് പിന്തുണയുമായി ട്വിറ്റര്‍. മേക്ക് ഇന്‍ ഇന്ത്യ ലോഗോ അടങ്ങിയ പുതിയ ഇമോജി അവതരിപ്പിച്ച് കൊണ്ടാണ് ട്വിറ്റര്‍ പിന്തുണയുമായി രംഗത്തെത്തിയത്.
ഇതാദ്യമായാണ് യു.എസിന് പുറത്തുള്ള ഒരു ബ്രാന്‍ഡിന്റെ ഇമോജി ട്വിറ്റര്‍ അവതരിപ്പിക്കുന്നത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് യു.എസിലെ ട്വിറ്റര്‍ ആസ്ഥാനത്തെത്തിയോടനുബന്ധിച്ചാണ് ട്വിറ്റര്‍ പുതിയ ഇമോജി അവതരിപ്പിച്ചത്.
ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് ഓരോ ടീമുകളുടേയും ഇമോജി ട്വിറ്റര്‍ അവതരിപ്പിച്ചിരുന്നു. കൊക്കക്കോള ഉള്‍പ്പെടെയുള്ള ലോകോത്തര ബ്രാന്‍ഡുകള്‍ ട്വിറ്റര്‍ ഇമോജികളായിട്ടുണ്ട്.
Discussion about this post