ചേര്‍ത്തല: ചേര്‍ത്തലയില്‍ രണ്ട് യുവാക്കളെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് കണിച്ചുകുളങ്ങരയില്‍ നിന്ന് 11 കി.മീ അകലെ ഒറ്റമശ്ശേരിയില്‍. പട്ടണക്കാട് സുബിനും ജോണ്‍സണുമാണ് കൊല്ലപ്പെട്ടത്.
ലോറി ഡ്രൈവര്‍ തുമ്പി ഷിബു പോലീസ് കസ്റ്റഡിയിലാണ്. പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. തീരദേശപാതയില്‍ ഒറ്റമശ്ശേരിയ്ക്ക് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇടിച്ച ലോറി നിര്‍ത്താതെ പോയെങ്കിലും പോലീസും നാട്ടുകാരും എട്ട് കിലോമീറ്ററോളം പിന്തുടര്ന്ന് ഡ്രൈവറെ പിടികൂടുകയായിരുന്നു.
Discussion about this post