കൊച്ചി: സിനിമാ ലൊക്കേഷനിൽ വച്ച് വിഷുസദ്യ കഴിച് യുവതാരത്തിന് നേരെ സൈബർ അറ്റാക്കുമായി മതമൗലികവാദികൾ. മമ്മൂട്ടിയുടെ സഹോദരിയുടെ മകനും നടനുമായ അഷ്‌കർ സൗദാന് നേരെയാണ് ഭീഷണിയും തെറിവിളിയും ഉയരുന്നത്. നിലവിൽ ഡിഎൻഎ എന്ന പുതിയ സിനിമയുടെ തിരക്കിലായ അഷ്‌കർ സെറ്റിൽ വച്ച് വിഷുസദ്യ കഴിക്കുന്ന വീഡിയോ ആണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. നോമ്പുകാലത്ത് വിഷുസദ്യ കഴിച്ച കാഫിർ എന്നാണ് അഷ്‌കറിനെ പലരും അധിക്ഷേപിച്ചത്. നോമ്പിനാണോ ഇങ്ങനെ ചോറ് വാരി കഴിക്കുന്നത്, നോമ്പ് കാലത്ത് മാമന്റെ പേര് കളയാനായിട്ട്, നിന്റെ സിനിമ ഇനി കാണില്ല, ഇങ്ങനെ തുടരുന്നു വിമർശനം.
വിമർശനം കടുത്തതോടെ നടൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ചില അധിക്ഷേപ കമന്റുകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് നടന്റെ പ്രതികരണം. വളരെ വിഷമം തോന്നിയ കമന്റ്‌സ് ആണ് ഇതൊക്കെ!സിനിമയിൽ ചില സമയങ്ങളിൽ ചില സാഹചര്യങ്ങളിൽ അഭിനയിക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന സീനുകൾ ഉണ്ടെങ്കിൽ നമുക്ക് അത് മാറ്റിവെക്കാൻ പറ്റില്ല, നോമ്പ് കാലത്താണ് എനിക്ക് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത് ഇത് എന്റെ ജോലി യാണ് ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും ജീവിക്കുന്ന ഒരു കുടുംബം എനിക്കും ഉണ്ട്. ഇത് ഏത് ടൈം ആണ് എടുത്തത് എന്ന് അറിയാതെ മോശം ആയി പറയുന്നവർ ശ്രദ്ധിക്കുകയെന്ന് നടൻ കുറിച്ചു. ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടേൽ ക്ഷമ ചോദിക്കുന്നു സിനിമയിൽ ജാതിയും മതവും രാഷ്ട്രിയവും ഇല്ല എല്ലാവരും ഒരേ പോലെ ആണ് ഒരു കുടുംബമാണെന്നും നടൻ പറയുന്നു.
നടൻ മമ്മൂട്ടിയുമായി ഏറെ രൂപസാദൃശ്യം ഉള്ള നടനാണ് അഷ്‌കർ സൗദാൻ. മ്മൂട്ടിയുടെ മുഖച്ഛായ കൂടാതെ ശബ്ദവും അഷ്‌കറിന് ലഭിച്ചിട്ടുണ്ട്. സിനിമാ പ്രമോഷനുകളിലെത്തിയ അഷ്‌കറിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.
Discussion about this post