അന്റാലിയ: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കിയിലെത്തി. മൂന്നുദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി തുര്‍ക്കിയിലെത്തിയത്.
ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
വെള്ളിയാഴ്ച പാരീസിലുണ്ടായ ഭീകരാക്രണവും സിറിയയിലെ ആഭ്യന്തര യുദ്ധവും ഉച്ചകോടി ചര്‍ച്ച ചെയ്യും.
ഭീകരതയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
Discussion about this post