നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. പ്രേമം എന്ന സിനിമയിലൂടെ പ്രശസ്തയായ സായ്പല്ലവിയാണ് നയിക.
നേരത്തെ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ സായി മലയാളത്തില്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു. സമീര്‍ താഹിര്‍, ആഷിക് ഉസ്മാന്, ഷൈജു ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹാന്‍ഡ് മെയ്ഡ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന് ആണ് ചിത്രത്തിന്റെ ചായഗ്രാഹകന്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ ഹാഷിര്‍ മുഹമ്മദ് എന്ന തിരക്കഥാകൃത്തിനെ പരിചയപ്പെടുത്തിയ സമീര്‍ പുതിയ ചിത്രത്തില്‍ രാജേഷ് ഗോപിനാഥ് എന്ന തിരക്കഥാകൃത്തിനെ അവതരിപ്പിക്കുന്നു.
Discussion about this post