ലഖ്നൗ: ഉത്തർ പ്രദേശിൽ ഈദ് ആഘോഷങ്ങൾ സമാധാനപരമായിരുന്നുവെന്ന് പോലീസ്. സംസ്ഥാനത്ത് എവിടെയും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ക്രമസമാധാന പാലനത്തിന്റെ പ്രത്യേക ചുമതലയുള്ള ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
സംസ്ഥാനത്തെ 31,838 ഈദ്ഗാഹുകളിലും പള്ളികളിലും ആഘോഷങ്ങൾ സമാധാനപരമായിരുന്നു. റംസാനിലെ അവസാന വെള്ളിയാഴ്ചയും പ്രാർത്ഥനകളും ആചരണങ്ങളും സമാധാനപരമായിരുന്നു. സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പോലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മതനേതാക്കന്മാർ പോലീസിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചു. വിവിധ സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചുവെന്നും ഉത്തർ പ്രദേശ് പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ പ്രശ്നസാധ്യതയുള്ള 2,933 കേന്ദ്രങ്ങളിലും ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നു. ഡ്രോൺ ക്യാമറകളും സിസിടിവി ക്യാമറകളും നിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ പോലീസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിനാൽ ഈ വർഷത്തെ ശ്രീരാമ നവമി, ഹനുമാൻ ജയന്തി ഘോഷയാത്രകളും സമാധാനപരമായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post